അർനോൾഡ് നാലാഴ്ച പുറത്ത്

20201110 135029
- Advertisement -

ലിവർപൂൾ താരം ട്രെന്റ് അലക്സാണ്ടർ അർനോൾഡ് ഒരു മാസം എങ്കിലും ചുരുങ്ങിയത് പുറത്തിരിക്കും. ഇന്നലെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിലായിരുന്നു അർനോൾഡിന് പരിക്കേറ്റത്. കാഫ് മസിലിനേറ്റ പരിക്ക് സാരമുള്ളതാണെന്നു ലിവർപൂൾ അറിയിച്ചു. താരം നാലാഴ്ച എങ്കിലും പുറത്തിരിക്കേണ്ടി വരും എന്നും ക്ലബ് അറിയിച്ചു.

അർനോൾഡിന് ഇംഗ്ലണ്ടിന്റെ ഈ മാസത്തെ മത്സരങ്ങൾ എല്ലാം നഷ്ടമാകും. താരം ഇംഗ്ലണ്ട് ടീമിൽ നിന്ന് പിന്മാറിയതായി അറിയിച്ചു. ലിവർപൂൾ ഈ സീസണിൽ നേരിടുന്ന 13ആമത്തെ പരിക്കാണ് അനോൾഡിന്റേത്. ലിവർപൂൾ സെന്റർ ബാക്ക് വാൻ ഡൈകും, മധ്യനിര താരങ്ങളായ ഫബിനോ, തിയാഗോ എന്നിവരും പരിക്കിന്റെ പിടിയിലാണ് ഉള്ളത്.

Advertisement