“മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഇനിയും ഏറെ പ്രയത്നിക്കേണ്ടതുണ്ട്” – ബ്രൂണൊ ഫെർണാണ്ടസ്

20201110 151149
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച ടീം ആകണം എങ്കിൽ ഇനിയും ഏറെ പ്രയത്നിക്കേണ്ടതുണ്ട് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കൊംഗ് താരം ബ്രൂണൊ ഫെർണാണ്ടസ്. ഡ്രസിംഗ് റൂമിൽ വെച്ച് മികച്ച പ്രകടനം നടത്തും എന്ന് പറയുന്നത് കൊണ്ട് മാത്രം കാര്യമില്ല‌. കളത്തിൽ ഇറങ്ങിയാൽ എതിരാളികളെക്കാൾ മികച്ചതാണെന്ന് ഉറപ്പിക്കാൻ ടീമിന് ആകേണ്ടതുണ്ട് എന്ന് ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

രണ്ട് മത്സരങ്ങൾ തുടർച്ചയായി തോറ്റാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലോകത്തെ ഏറ്റവും മോശം ടീമാണെന്ന് പറയുന്നതല്ല ഒരു മത്സരം വിജയിച്ചാലും മാഞ്ചസ്റ്റർ യുണൈറ്റഡ് ലോകത്തെ ഏറ്റവും മികച്ച ടീമാവില്ല എന്നതാണ് ആശങ്കപ്പെടുത്തേണ്ടത്. ഇനിയും ഒരുപാട് അധ്വാനിച്ചാലെ മികച്ച ടീമായി യുണൈറ്റഡ് മാറുകയുള്ളൂ എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. ഫ്ലിക്കുകളും വൻ പാസുകളും കുറച്ച് പന്ത് കൈവശം വെക്കാൻ താനടക്കം ഉള്ള യുണൈറ്റഡ് താരങ്ങൾ ശ്രദ്ധ കൊടുത്ത് തുടങ്ങണം എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

Advertisement