പ്രഖ്യാപനം വന്നു, ആർനെ സ്ലോട്ട് ഇനി ലിവർപൂളിന്റെ പരിശീലകൻ

Newsroom

അടുത്ത ലിവർപൂൾ മാനേജരായി ഫെയെനൂർദിന്റെ മാനേജറായ ആർനെ സ്ലോട്ട് എത്തും എന്ന് ഉറപ്പായി. ആർനെ സ്ലോട്ട് ചുമതലയേൽക്കും എന്ന് ലിവർപൂൾ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്നലെ ക്ലോപ്പ് ചുമതല ഒഴിഞ്ഞിരുന്നു‌‌. 13 മില്യണോളം ലിവർപൂൾ ഫെയ്നൂർഡിന് അദ്ദേഹത്തിന്റെ റിലീസ് ക്ലോസ് ആയി നൽകിയാണ് പരിശീലകനെ സ്വന്തമാക്കുന്നത്.

ആർനെ സ്ലോട്ട് 24 04 24 16 04 16 961

ജൂൺ 1നാകും സ്ലോട്ട് ലിവർപൂളിൽ ചുമതലയേൽക്കുക. കഴിഞ്ഞ സീസണിൽ ഫെയ്നൂർദിനെ ഡച്ച് ലീഗ് ചാമ്പ്യന്മാരാക്കാൻ സ്ലോട്ടിനായിരുന്നു. ഈ സീസണിൽ ആർനെ സ്ലോട്ട് കഴിഞ്ഞ അവരെ KNVB കപ്പ് ചാമ്പ്യന്മാരുമാക്കി. സ്ലോട്ട് ലിവർപൂൾ പരിശീലകൻ ആകുന്ന ആദ്യ ഡച്ച് താരമാണ്.