ആന്റണിക്ക് പന്ത് എത്തിച്ചു കൊടുക്കാത്തത് കൊണ്ടാണ് ഫോമിൽ എത്താത്തത് എന്ന് ടെൻ ഹാഗ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണിയെ പ്രതിരോധിച്ച് പരിശീലകൻ ടെൻ ഹാഗ്. ആന്റണിയുടെ മോശം ഫോമിനെ കുറിച്ച് ചോദിച്ചപ്പോൾ ആന്റണി മാത്രമല്ല ടീം ആകെ ഫോം ഔട്ട് ആണെന്ന് ടെൻ ഹാഗ് പറഞ്ഞു. ഞങ്ങൾ അദ്ദേഹത്തിന് പന്തുകൾ കൊടുക്കുന്നില്ല. ടീം നന്നായി കളിക്കുന്നില്ല, അതിന് ഞാനും ഉത്തരവാദിയാണ്. ടെൻ ഹാഗ് ആന്റണിയെ പ്രതിരോധിച്ച് കൊണ്ട് പറഞ്ഞു.

ആന്റണി 23 11 03 08 56 00 878

ആന്റണിയെ ചുറ്റിപറ്റി ധാരാളം പ്രശ്നങ്ങളും ഉണ്ടായിരുന്നു, അത് അവന്റെ നിലവാരത്തെ ബാധിച്ചു. അദ്ദേഹത്തിന് നന്നായി കളിക്കാൻ കഴിയും, അവൻ മാത്രമല്ല എല്ലാ കളിക്കാരും നന്നായി കളിക്കേണ്ടതുണ്ട്. ടെൻ ഹാഗ് പറഞ്ഞു.

“ഞാനൊരു പോരാളിയാണ്, ആന്റണിയും ഒരു പോരാളിയാണ്, അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ട്. അദ്ദേഹം ധീരനാണ്, മാഞ്ചസ്റ്റർ യുണൈറ്റഡിന് പറ്റിയ കളിക്കാരനെന്ന് തെളിയിക്കുന്ന പ്രകടനം അവൻ കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്”. ടെൻ ഹാഗ് പറഞ്ഞു.