ആന്റണി ആഴ്സണലിന് എതിരെ ആദ്യ ഇലവനിൽ, റൊണാൾഡോ വീണ്ടും ബെഞ്ചിൽ

ആഴ്സണലിനെതിരായ ഇന്ന് നടക്കുന്ന പ്രീമിയർ ലീഗിലെ വലിയ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ആന്റണി അരങ്ങേറ്റം നടത്തും. ആന്റണി ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. അയാക്സിൽ നിന്ന് 100 മില്യൺ നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയ താരമാണ് ആന്റണി.

എലാംഗയ്ക്ക് പകരം ആണ് ആന്റണി ആദ്യ ഇലവനിൽ എത്തുന്നത്. അത് മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഇലവനിൽ ഇന്ന് ഉള്ള മാറ്റം. ക്രിസ്റ്റ്യാനോ റൊണാൾഡോ തുടർച്ചയായ നാലാം മത്സരത്തിലും ബെഞ്ചിൽ ഇരിക്കുകയാണ്. കസെമിറോയും ഇന്ന് ബെഞ്ചിൽ ആണുള്ളത്.

mufc XI vs Arsenal: De Gea, Dalot, Malacia, Martinez, Varane, McTominay, Eriksen, Fernandes, Antony, Sancho, Rashford.

Arsenal Squad: Ramsdale; White, Saliba, Gabriel, Zinchenko; Xhaka, Lokonga; Saka, Odegaard, Martinelli; Gabriel Jesús.