ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡിൽ വിജയമായിരിക്കും എന്ന് ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടിയ ആന്റണിയിൽ വലിയ പ്രതീക്ഷ തനിക്ക് ഉണ്ട് എന്ന് പരിശീലകൻ ടെൻ ഹാഗ്. 22-കാരൻ വന്ന് ആദ്യ മത്സരത്തിൽ തന്നെ മത്സരത്തിൽ സ്വാധീനം ഉണ്ടാക്കിയതിൽ താൻ അത്ഭുതപ്പെടുന്നില്ലെന്നും ടെൻ ഹാഗ് പറഞ്ഞു.

ഞങ്ങൾ ആന്റണിക്ക് ടീമുമായി പൊരുത്തപ്പെടാൻ സമയമെടുക്കും എന്നാണ് കരുതിയത്, പക്ഷേ അദ്ദേഹം വളരെ വേഗത്തിൽ തന്നെ പൊരുത്തപ്പെട്ടും ടെൻ ഹാഗ് പറഞ്ഞു. ആന്റണി വളരെ നല്ല താരമാണ്, സഹായം സ്വീകരിക്കാൻ തയ്യാറാവുന്ന താരമാണ്. ടെൻ ഹാഗ് പറഞ്ഞു.

അവൻ വേഗത്തിൽ ടീമുമായി പൊരുത്തപ്പെടും. എല്ലാവരും അവനെ സന്തോഷത്തോടെയാണ് ഇവിടേക്ക് സ്വാഗതം ചെയ്തത്, ആന്റണു മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു വലിയ വിജയമായി മാറും എന്ന് എനിക്ക് ഉറപ്പുണ്ട് എന്നും ടെൻ ഹാഗ് പറഞ്ഞു.