മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലെ സൈനിംഗ് ആയ അറ്റലാന്റയുടെ യുവതാരം അമദ് ട്രയോരെ മാഞ്ചസ്റ്ററിലേക്ക് ഉടൻ വരും. ജനുവരിയിൽ താരത്തെ കൈമാറ്റം ചെയ്യാൻ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡും ഇറ്റാലിയൻ ക്ലബായ അറ്റലാന്റയും തമ്മിൽ ധാരണയിലായിരുന്നത്. ട്രയോരെക്ക് ഇംഗ്ലണ്ടലേക്ക് പോകാൻ ആവശ്യമായ പാസ്പോർട്ട് ഇപ്പോൾ ലഭിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ താരം ഈ വരുന്ന ആഴ്ച ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും.
30 മില്യണോളം ആണ് താരത്തിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റലാന്റയ്ക്ക് നൽകുന്നത്. 18കാരനായ താരം അറ്റലാന്റ അക്കാദമിയിലെ ഏറ്റവും മികച്ച താരമായാണ് അറിയപ്പെടുന്നത്. അറ്റലാന്റയുടെ സീനിയർ താരങ്ങൾ ട്രയോരെയെ മെസ്സിയുമായൊക്കെ ഉപമിച്ചിരുന്നു.
താരത്തിന് വർക്ക് പെർമിറ്റ് കിട്ടാൻ സമയം എടുക്കും എന്നതാണ് താരത്തിന് ട്രാൻസ്ഫർ ജനുവരി വരെ നീളാൻ കാരണമായത്. ട്രയോരെ എത്തുന്നതോടെ വലതു വിങ്ങിലെ പ്രശ്നങ്ങൾ അവസാനിക്കും എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കരുതുന്നത്.