അടുത്ത ടെസ്റ്റിൽ പൃഥ്വി ഷാക്ക് അവസരം ലഭിക്കില്ല: സഹീർ ഖാൻ

Prithvi Shaw India Test
- Advertisement -

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ഓപണർ പൃഥ്വി ഷാക്ക് അവസരം ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാൻ. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ പൃഥ്വി ഷാക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. തുടർന്നാണ് സഹീർ ഖാൻ അടുത്ത ടെസ്റ്റിൽ താരത്തിന് അവസരം ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് സഹീർ ഖാൻ അഭിപ്രായപ്പെട്ടത്.

ആദ്യ ഇന്നിങ്സിൽ രണ്ടാമത്തെ പന്തിൽ റൺസ് ഒന്നും എടുക്കാതെ പുറത്തായ പൃഥ്വി ഷാ രണ്ടാം ഇന്നിങ്സിൽ 4 റൺസിനും പുറത്തായിരുന്നു. ആദ്യ ഇന്നിങ്സിൽ മിച്ചൽ സ്റ്റാർക്കും രണ്ടാം ഇന്നിങ്സിൽ പാറ്റ് കമ്മിൻസുമാണ് പൃഥ്വി ഷായുടെ വിക്കറ്റ് വീഴ്ത്തിയത്. ഓസ്‌ട്രേലിയൻ പിച്ചുകളിൽ ബാറ്റ് ചെയ്യുകയെന്നത് വെല്ലുവിളിയാണെന്നും പിച്ചിലെ വേഗതയുമായി പൃഥ്വി ഷാ പൊരുത്തപ്പെടണമെന്നും സഹീർ ഖാൻ പറഞ്ഞു. ഈ ഫോമിൽ സീരിസിലെ മറ്റു മത്സരങ്ങളിൽ താരത്തിന് അവസരം ലഭിക്കുക പ്രയാസമായിരിക്കുമെന്നും സഹീർ ഖാൻ പറഞ്ഞു.

Advertisement