യുവ അർജന്റീനിയൻ സ്ട്രൈക്കർ ആൽവാരസ് 2028 വരെ മാഞ്ചസ്റ്റർ സിറ്റിയിൽ

Newsroom

യുവ സ്ട്രൈക്കർ ആൽവാരസ് മാഞ്ചസ്റ്റർ സിറ്റിയിൽ തുടരും. മെച്ചപ്പെട്ട വേതനം നൽകി കൊണ്ടുള്ള 2028 വരെയുള്ള കരാർ അർജന്റീന യുവതാരം ഹൂലിയൻ അൽവാരസ് ഒപ്പുവെച്ചു കഴിഞ്ഞു. ആൽവരസ് സിറ്റിയിൽ സന്തോഷവാൻ അല്ല എന്നതിനാൽ പല ക്ലബുകളും താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിന് ഇടയിലാണ് താരം പുതിയ കരാറിൽ ഒപ്പുവെച്ചത്‌.

സിറ്റി 23 03 11 13 09 19 778

ഖത്തറിൽ അർജന്റീനയ്‌ക്കൊപ്പം ലോകകപ്പ് നേടിയെങ്കിലും അൽവാരസിന് സിറ്റിയിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല. എർലിംഗ് ഹാലാൻഡിനെ ആണ് പെപ് അവരുടെ ആദ്യ ആക്രമണ ഓപ്ഷനായി കണക്കാക്കുന്നത്, ഇത് അൽവാരസിന്റെ കളി സമയം പരിമിതപ്പെടുത്തുന്നുണ്ട്. എന്നിരുന്നാലും, യുവ സ്‌ട്രൈക്കറെ ക്ലബ്ബിന്റെ ഭാവിയിലേക്കുള്ള വിലപ്പെട്ട സ്വത്തായി സിറ്റി കണക്കാക്കുന്നു. അർജന്റീനിയൻ ക്ലബ് റിവർ പ്ലേറ്റിൽ നിന്നാണ് ആൽവരസ് മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നത്‌.