ആൽമിറോൺ ന്യൂകാസിലിൽ പുതിയ കരാർ ഒപ്പുവെച്ചു

Newsroom

Picsart 23 02 24 19 55 05 442
Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂകാസിൽ യുണൈറ്റഡിന്റെ മുൻനിര താരം മിഗ്വൽ ആൽമിറോൺ – ക്ലബ്ബുമായി മൂന്നര വർഷത്തെ പുതിയ കരാർ ഒപ്പുവച്ചു. എഡ്ഡി ഹോവെയുടെ കീഴിലുള്ള പരാഗ്വേ ഇന്റർനാഷണലിന്റെ പ്രകടനങ്ങൾ ടീമിനെ പ്രീമിയർ ലീഗിന്റെ ടോപ്പ് ഫോർ പ്രതീക്ഷയിൽ എത്തിക്കാനും കാരാബാവോ കപ്പിന്റെ ഫൈനലിലെത്തിക്കാനും സഹായമായിരുന്നു. ഞായറാഴ്ച വെംബ്ലിയിൽ കരാബാവോ കപ്പ് ഫൈനലിന് മുന്നോടിയായാണ് ഈ കരാർ പ്രഖ്യാപനം വന്നത്.

Picsart 23 02 24 19 54 52 171

2019 ജനുവരിയിൽ MLS ടീമായ അറ്റ്‌ലാന്റ യുണൈറ്റഡിൽ നിന്ന് ന്യൂകാസിലിൽ ചേർന്ന അൽമിറോൺ, ഈ കാമ്പെയ്‌നിൽ ഇതുവരെ പത്ത് തവണ ഗോൾ സ്‌കോർ ചെയ്തിട്ടുണ്ട്. ഒക്ടോബറിലെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി മന്ത്, ഗോൾ ഓഫ് ദി മന്ത് അവാർഡുകൾ നേടുകയും ചെയ്തിരുന്നു. 29-കാരനായ താരം അടുത്തിടെ മാഗ്‌പീസിനായി തന്റെ 150-ാമത് മത്സരവും കളിച്ചിരുന്നു.