അലിസണെയും ഫബിനോയെയും ഒരു മത്സരത്തിൽ ലിവർപൂളിന് നഷ്ടമാകും

ലിവർപൂൾ അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ആദ്യ മത്സരത്തിൽ ബ്രസീലിയൻ താരങ്ങളായ ഫബിനോയും അലിസണും ഉണ്ടാവില്ല. ക്വാരന്റൈൻ എടുത്ത് കളഞ്ഞു എങ്കിലും ബ്രസീലിന്റെ അവസാന മത്സരം ഏറെ വൈകിയാൺ. നടക്കുന്നത് എന്നതാണ് പ്രശ്നമായത്. 16 ഒക്ടോബർ വെള്ളിയാഴ്ച പുലർച്ചെ ബ്രസീൽ ഉറുഗ്വേയെ നേരിടുന്നുണ്ട്. അതു കഴിഞ്ഞു 36 മണിക്കൂർ ഇപ്പുറം ലിവർപൂളിന് വാറ്റ്ഫോർഡുമായി മത്സരം ഉണ്ട്.

ഈ മത്സരത്തിന് മുമ്പ് തിരികെ സ്ക്വാഡിനൊപ്പം ചേരാൻ ഇരുവർക്കും ആയേക്കില്ല. അതുകൊണ്ട് ഇരുവരും ഇല്ലാതെ ആകും ലിവർപൂൾ വാറ്റ്ഫോർഡിനെ നേരിടുക. ഇരുവരെയും ആ മത്സരത്തിൽ കളിപ്പിക്കരുത് എന്ന് ലിവർപൂൾ ബ്രസീലിനനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത്ലറ്റിക്കോക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇരു താരങ്ങൾക്കും എന്തായാലും കളിക്കാൻ ആകും.

Previous articleകവാനിയും ഫ്രെഡും ലെസ്റ്ററിനെതിരെ ഉണ്ടാകില്ല
Next articleബെംഗളൂരു യുണൈറ്റഡിനെ സമനിലയിൽ തളച്ച് രാജസ്ഥാൻ യുണൈറ്റഡ്