അലിസണ് ലിവർപൂളിൽ ദീർഘകാല കരാർ

ലിവർപൂൾ ഗോൾ കീപ്പർ അലിസൺ ബെക്കറിന് ലിവർപൂളിൽ ദീർഘകാല കരാർ. പുതിയ 6 വർഷത്തെ കരാറിലാണ് അലിസൺ ലിവർപൂളിൽ ഒപ്പുവെച്ചത്. ഇത് പ്രകാരം 28കാരനായ അലിസൺ 2027 വരെ ലിവർപൂളിൽ തുടരും. കഴിഞ്ഞ വർഷങ്ങളിൽ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് കിരീടവും പ്രീമിയർ ലീഗ് കിരീടവും നേടിയപ്പോൾ അലിസണിന്റെ പ്രകടനം നിർണായകമായിരുന്നു.

2018ൽ റോമയിൽ നിന്ന് ലിവർപൂളിൽ എത്തിയതുമുതൽ അലിസൺ ലിവർപൂൾ ജേഴ്സിയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നേരത്തെ മറ്റു ലിവർപൂൾ താരങ്ങളായ ട്രെന്റ് അലക്‌സാണ്ടർ അർണോൾഡും ഫാബിനോയും ലിവർപൂളിൽ പുതിയ കരാറിൽ ഒപ്പുവെച്ചിരുന്നു. വാൻ ഡൈക്, മുഹമ്മദ് സല. റോബർട്സൺ എന്നിവർ ഉടൻ തന്നെ പുതിയ കരാറിൽ ഒപ്പിടുമെന്നാണ് കരുതപ്പെടുന്നത്.

Previous articleപന്ത്രണ്ടാം ദിനവും ചൈന തന്നെ മുന്നിൽ, മുന്നോട്ട് കയറി ബ്രിട്ടീഷ് ടീം
Next articleട്രെന്റ് ബ്രിഡ്ജിൽ നിറഞ്ഞാടി ഇന്ത്യന്‍ ബൗളര്‍മാര്‍, ഇംഗ്ലണ്ട് ഓള്‍ഔട്ട്