പന്ത്രണ്ടാം ദിനവും ചൈന തന്നെ മുന്നിൽ, മുന്നോട്ട് കയറി ബ്രിട്ടീഷ് ടീം

Img 20210804 Wa0331

ഒളിമ്പിക്‌സിൽ 12 ദിനങ്ങൾ പിന്നിടുന്ന സമയത്തും ചൈന തന്നെ മെഡൽ വേട്ടയിൽ മുന്നിൽ. ഇന്ന് സ്വർണ മെഡലുകൾ ഒന്നും നേടാൻ ആയില്ലെങ്കിലും 32 സ്വർണവും 22 വെള്ളിയും 16 വെങ്കലവും സ്വന്തമായുള്ള അവർക്ക് നിലവിൽ 70 മെഡലുകൾ ആണ് ഉള്ളത്. അത്ലറ്റിക്സിൽ ഇന്ന് കൂടുതൽ സ്വർണം പ്രതീക്ഷിച്ചു ഇറങ്ങിയ അമേരിക്കക്ക് പ്രതീക്ഷച്ച പോലെ നേട്ടം ഉണ്ടാക്കാൻ ആയില്ല. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ നേടിയ സ്വർണം മാത്രം ആണ് അവർക്ക് ഇന്ന് ആശ്വാസം ആയത്. ഇതോടെ 25 സ്വർണവും 31 വെള്ളിയും 23 വെങ്കലവും കൂട്ടുള്ള അമേരിക്കക്ക് 79 മെഡലുകൾ ആണ് ആകെയുള്ളത്. വരും ദിനങ്ങളിൽ ശക്തമായ പ്രകടനം സംഭവിച്ചില്ല എങ്കിൽ അമേരിക്കക്ക് ഒളിമ്പിക്സ് കിരീടം ചൈനക്ക് മുന്നിൽ അടിയറവ് വക്കേണ്ടി വരും.

അതേസമയം ഇന്ന് രണ്ടു സ്വർണം കൂട്ടിച്ചേർത്ത ജപ്പാൻ 21 സ്വർണം അടക്കം 40 മേഡലുകളുമായി മൂന്നാമത് ആണ്. വളരെ നല്ല പ്രകടനം ഇന്ന് കാഴ്ച വച്ച ബ്രിട്ടീഷ് ടീം ആണ് നിലവിൽ നാലാമത്. ആറാമത് ആയിരുന്ന അവർക്ക് നിലവിൽ 15 സ്വർണം അടക്കം 48 മെഡലുകൾ ആണ് സ്വന്തമായുള്ളത്. 15 സ്വർണവുമായി ഓസ്‌ട്രേലിയ അഞ്ചാമത് നിൽക്കുമ്പോൾ 14 സ്വർണ മെഡലുകൾ ഉള്ള റഷ്യൻ ഒളിമ്പിക് കമ്മിറ്റി ആറാം സ്ഥാനത്ത് ആണ്. ലോവ്ലീനയിലൂടെ ഒരു വെള്ളി കൂടി കൂട്ടിച്ചേർത്ത ഇന്ത്യ നിലവിൽ 1 വെള്ളിയും 2 വെങ്കലവും അടക്കം 65 സ്ഥാനത്ത് ആണ്. ഗുസ്തി രവി കുമാർ വെള്ളി മെഡൽ ഉറപ്പിച്ചതിനാൽ തന്നെ ഇന്ത്യ ഇനിയും മുന്നോട്ടു കയറും. ഒപ്പം ഹോക്കി, ഗുസ്തി എന്നിവയിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷകൾ ഇനിയും അവസാനിച്ചിട്ടില്ല എന്നതിനാൽ ഇന്ത്യ ഇനിയും നില മെച്ചപ്പെടുത്താം എന്നു പ്രതീക്ഷിക്കാം.

Previous articleഓസ്ട്രേലിയയെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്പിച്ച് ബംഗ്ലാദേശ്, ഇത് ചരിത്രത്തിലാദ്യം
Next articleഅലിസണ് ലിവർപൂളിൽ ദീർഘകാല കരാർ