അലി സ്പർസ് കരാർ പുതുക്കി

na

സ്പർസ് താരം ഡലെ അലി ക്ലബ്ബ്മായുള്ള കരാർ പുതുക്കി. പുതിയ കരാർ പ്രകാരം താരം 2024 വരെ സ്പർസിൽ തുടരും. ഹാരി കെയ്‌നിന് ശേഷം അലിയും കരാർ പുതുക്കിയത് സ്പർസ് പരിശീലകൻ പോചറ്റിനൊക് ആശ്വാസമാകും.

2015 ൽ എം കെ ഡോണ്സിൽ നിന്നാണ് താരം സ്പർസിൽ എത്തുന്നത്. 22 വയസുകാരനായ താരം മധ്യനിര താരമാണ്. സ്പർസിനായി 153 മത്സരങ്ങൾ കളിച്ച താരം ക്ലബ്ബിനായി 48 ഗോളുകൾ നേടിയിട്ടുണ്ട്.