അഗ്വേറോയുടെ ശസ്ത്രക്രിയ കഴിഞ്ഞു, ഈ സീസണിൽ ഇനി കളിച്ചേക്കില്ല

- Advertisement -

മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറോയുടെ ശസ്ത്രക്രിയ വിജയകരം. താരത്തിന്റെ മുട്ടിനേറ്റ പരിക്കിൽ ആണ് ശസ്ത്രക്രിയ വേണ്ടി വന്നത്. ബാഴ്സലോണയിൽ ഉള്ള അദ്ദേഹം ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി അറിയിച്ചു. താൻ ഉടൻ തിരിച്ചെത്തും എന്നും അഗ്വേറോ പറഞ്ഞു. എന്നാൽ ഈ സീസണിൽ അഗ്വേറോ ഇനി കളിക്കാൻ സാധ്യതയില്ല എന്നാണ് സൂചന‌.

അഗ്വേറോയ്ക്ക് ബേർൺലിക്ക് എതിരായ മത്സരത്തിൽ ആയിരുന്നു പരിക്കേറ്റത്. താരത്തെ പരിക്കേറ്റ ഉടനെ തന്നെ സബ്സ്റ്റിട്യൂട്ട് ചെയ്തിരുന്നു. നീണ്ട കാലമായി അഗ്വേറോയെ മുട്ടിന്റെ പരിക്ക് അലട്ടുന്നുണ്ടായിരുന്നു. അതേ സ്ഥലത്ത് പരിക്കേറ്റത് ആണ് പ്രശ്നമായത്. അഗ്വേറോയുടെ അഭാവത്തിൽ ജീസുസിനാകും ഇനി സിറ്റിയുടെ സ്ട്രൈക്കർ ചുമതല‌

Advertisement