പരിക്കേറ്റ അഗ്യൂറോ മാഞ്ചസ്റ്റർ ഡർബിക്ക് ഉണ്ടാവില്ല

na

ഡിസംബറിലെ തിരക്കിട്ട മത്സര ക്രമത്തിലേക്ക് പോകാൻ ഒരുങ്ങുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് കനത്ത തിരിച്ചടിയായി സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോയുടെ പരിക്ക്. ചെൽസിക്ക് എതിരായ മത്സരത്തിന് ഇടയിൽ തുടയിലെ പേശിക്ക് ഏറ്റ പരിക്കാണ് അർജന്റീനൻ സ്‌ട്രൈക്കർക്ക് വിനയായത്.

സിറ്റി പരിശീലകൻ ഗാർഡിയോള ചാമ്പ്യൻസ് ലീഗിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിലാണ് അഗ്യൂറോ ഏതാനും മത്സരങ്ങളിൽ ടീമിന് ഒപ്പം ഉണ്ടാവില്ല എന്ന് വ്യക്തമാക്കിയത്. ഇതോടെ ഡിസംബർ 7 ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കുന്ന സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡർബിയിൽ താരം കളിക്കുന്ന കാര്യം സംശയത്തിലാണ്. അഗ്യൂറോയുടെ അഭാവത്തിൽ ഗബ്രിയേൽ ജിസൂസ് ആദ്യ ഇലവനിലേക് മടങ്ങി എത്തിയേക്കും.