ഹാട്രിക്കിൽ റെക്കോർഡ് ഇടാൻ അഗ്വേറോയ്ക്ക് ഇനി ഒരു ഹാട്രിക്ക്

- Advertisement -

ഇന്നലെ മാഞ്ചസ്റ്റർ സിറ്റി ആഴ്സണലിനെ തകർത്തപ്പോൾ ഹീറോ ആയത് കുൻ അഗ്വേറോ ആയിരുന്നു. ഇന്നലെ സിറ്റി നേടിയ മൂന്നു ഗോളുകളും അഗ്വേറോയുടെ വകയായിരുന്നു. സെർജിയോ അഗ്വേറോയുടെ പ്രീമിയർ ലീഗിൽ പത്താം ഹാട്രിക്ക് ആയിരുന്നു ഇത്. പ്രീമിയർ ലീഗിലെ ഹാട്രിക്ക് റെക്കോർഡിനോട് ഇതോടെ അഗ്വേറോ അടുത്തു. ഒരു ഹാട്രിക്ക് കൂടെ മതിയാകും അഗ്വേറോയ്ക്ക് പ്രീമിയർ ലീഗ് റെക്കോർഡിനൊപ്പം എത്താം.

11 ഹാട്രിക്കുകൾ നേടിയ ഫുട്ബോൾ ഇതിഹാസം അലൻസ് ഷിയറർ ആണ് അഗ്വേറോയ്ക്ക് മുന്നിൽ ഉള്ളത്. സിറ്റിയുടെയും അഗ്വേറോയുടെയും ഫോൻ വെച്ച് ഉടൻ തന്നെ കുൻ ഈ റെക്കോർഡും തകർത്തേക്കും.

പ്രീമിയർ ലീഗ് ഹാട്രിക്കുകൾ;

അലൻ ഷിയറർ – 11
കുൻ അഗ്വേറോ – 10
റോബി ഫ്ലവർ – 9
ഹാരി കെയ്ൻ, ഓവൻ, ഹെൻറി – 8

Advertisement