ഏകദിന റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യ

- Advertisement -

ഓസ്ട്രേലിയക്കെതിരെയും ന്യൂസിലാൻഡിനെതിരെയും പരമ്പര സ്വന്തമാക്കിയ ഇന്ത്യക്ക് ഐ.സി.സി. റാങ്കിങ്ങിൽ നേട്ടം. പുതിയ ഐ.സി.സി റാങ്കിങ് പ്രകാരം ഇന്ത്യ ഇംഗ്ലണ്ടിന് പുറകിൽ രണ്ടാം സ്ഥാനത്താണ്. ഓസ്ട്രേലിയക്കെതിരെയും ന്യൂസിലാൻഡിനെതിരെയും നേടിയ പരമ്പര ജയത്തോടെ 122 പോയിന്റ് സ്വന്തമാക്കിയാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയത്. റാങ്കിങ്ങിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത് ഇംഗ്ലണ്ട് തന്നെയാണ്. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പര ഇന്ത്യൻ 4-1ന് ജയിച്ചിരുന്നു.

ഇൻഡ്യയോട് പരമ്പര അടിയറവ് വെച്ച ന്യൂസിലാൻഡ് റാങ്കിങ്ങിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സൗത്ത് ആഫ്രിക്കയാണ് ന്യൂസിലാൻഡിനെ മറികടന്നത്. 8 മത്സരങ്ങൾ കളിച്ച നേപ്പാളും ആദ്യമായി റാങ്കിങ്ങിൽ ഇടം പിടിച്ചിട്ടുണ്ട്. റാങ്കിങ്ങിൽ പതിനഞ്ചാം സ്ഥാനത്താണ് നേപ്പാൾ.

Advertisement