തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോൾ ഏതാണെന്ന് വെളിപ്പെടുത്തി അഗ്വേറോ

- Advertisement -

തന്റെ കരിയറിൽ താൻ നേടിയതിൽ വെച്ച് ഏറ്റവും മികച്ച ഗോൾ ഏതാണെന്ന് വെളിപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി താരം കുൻ അഗ്വേറോ. ഈ സീസണിന്റെ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റി വിട്ട് ബാഴ്‌സലോണയിലേക്ക് പോവാനിരിക്കെയാണ് താരം തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോൾ ഏതാണെന്ന് വെളിപ്പെടുത്തിയത്. 2012ൽ ഇഞ്ചുറി ടൈമിൽ QPRനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുക്കാൻ വേണ്ടി നേടിയ ഗോളാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോളെന്ന് അഗ്വേറോ വെളിപ്പെടുത്തി.

മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് അഗ്വേറോ ഗോൾ നേടി മാഞ്ചസ്റ്റർ സിറ്റിക്ക് ജയം നേടിക്കൊടുത്തത്. ആ മത്സരം വീണ്ടും കാണുമ്പോഴെല്ലാം ആ ഗോൾ തന്റെ മനസ്സിൽ വരുമെന്നും അഗ്വേറോ പറഞ്ഞു. അയൽക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നാണ് മാഞ്ചസ്റ്റർ സിറ്റി അന്ന് പ്രീമിയർ ലീഗ് കിരീടം നേടിയത്. പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്റെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായാണ് ഈ ഗോൾ അറിയപ്പെട്ടത്.

Advertisement