ഏഷ്യ കപ്പ് മാറ്റി വയ്ക്കുവാന്‍ തീരുമാനം, ഈ വര്‍ഷത്തേത് നടക്കുക രണ്ട് വര്‍ഷം കഴിഞ്ഞ്

Asiacupindia
- Advertisement -

ശ്രീലങ്കയില്‍ നടക്കാനിരുന്ന 2021 ഏഷ്യ കപ്പ് മാറ്റി വെച്ചു. ടൂര്‍ണ്ണമെന്റ് ഇനി 2023ല്‍ ആവും നടക്കുക. കൊറോണ വ്യാപനവും ടീമുകളുടെ അന്താരാഷ്ട്ര മത്സരങ്ങളുടെ ആധിക്യവും കാരണം ഈ വര്‍ഷം ടൂര്‍ണ്ണമെന്റ് നടക്കുക അസാധ്യമാണെന്ന് വന്നതോടെയാണ് ടൂര്‍ണ്ണമെന്റ് മാറ്റി വയ്ക്കുവാന്‍ തീരുമാനിച്ചത്.

2020ല്‍ ആണ് ഏഷ്യ കപ്പ് യഥാര്‍ത്ഥത്തില്‍ നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് വ്യാപനം കാരണം ടൂര്‍ണ്ണമെന്റ് 2021ലേക്ക് മാറ്റുകയായിരുന്നു. 2022ല്‍ ഏഷ്യ കപ്പ് നടക്കുന്നതിനാലാണ് 2023ല്‍ ഇപ്പോളത്തെ ഏഷ്യ കപ്പ് നടത്തുവാന്‍ തീരുമാനിച്ചതെന്നും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി.

പാക്കിസ്ഥാനില്‍ സെപ്റ്റംബര്‍ 2020ല്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണ്ണമെന്റിന്റെ അവകാശങ്ങള്‍ പാക്കിസ്ഥാന്‍ ബോര്‍ഡ് ലങ്കയ്ക്ക് കൈമാറിയെങ്കിലും ഇത്തവണയും ടൂര്‍ണ്ണമെന്റ് സാധ്യമായില്ല.

Advertisement