ആഴ്സണലിനും എമറിക്കും ഇന്ന് നിർണായക പോരാട്ടം

na

അവസാനത്തെ നാല് ലീഗ് മത്സരങ്ങളിൽ ജയമില്ലാതെ കടുത്ത സമ്മർദത്തിലുള്ള ആഴ്സണലും പരിശീലകൻ ഉനൈ എമറിയും ഇന്ന് സൗത്താംപ്ടനെ നേരിടും. ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30 ന് എമിറേറ്റ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.

അവസാന കളിയിൽ ലെസ്റ്ററിനൊട് എതിരില്ലാത്ത 2 ഗോളുകൾക്ക് തോറ്റത്തോടെ എമറിയെ പുറത്താക്കുക എന്നത് ആരാധകർ ആവശ്യപ്പെട്ട് വരികയാണ്. ഇന്ന് കൂടെ ജയം ഇല്ലെങ്കിൽ ആഴ്സണൽ മാനേജ്‌മന്റ്‌ അക്കാര്യം പരിഗണിച്ചേക്കും എന്നതും ഇന്നത്തെ മത്സരം നിര്ണായകമാകുന്നു. അവസാന 7 കളികളിൽ ജയമില്ലാതെ വലയുന്ന സൗത്താംടനും ഇന്ന് നിർണായകമാണ്. നിലവിൽ 19 ആം സ്ഥാനത്താണ് അവർ.

ആഴ്സണൽ നിരയിൽ സെബയോസ് പരിക്ക് കാരണം കളിക്കില്ല. ഓസിൽ ആദ്യ ഇലവനിൽ സ്ഥാനം നേടിയേക്കും. സൗത്താംപ്ടൻ ടീമിൽ കാര്യമായ പരിക്ക് ഭീഷണി ഇല്ല.