അബ്രമോവിച്ച് ക്ലബ് വിട്ടു പോവില്ലെന്ന് ചെൽസി ചെയർമാൻ

Photo:Twitter
- Advertisement -

ചെൽസി ഉടമ റോമൻ അബ്രമോവിച് ചെൽസിയിൽ തന്റെ പങ്കാളിത്തം കാണിക്കാറുണ്ടെന്നും ചെൽസി ഉടമ ക്ലബ് വിട്ടുപോവില്ലെന്നും ചെൽസി ചെയർമാൻ ബ്രൂസ് ബക്ക്. കഴിഞ്ഞ മെയ് മാസം വിസ നിഷേധിച്ച അബ്രമോവിച്ച്  അതിനു ശേഷം ചെൽസി മത്സരങ്ങൾ കാണാൻ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തിയിരുന്നില്ല. ഇതോടെയാണ് അബ്രമോവിച്ച് ചെൽസി വിൽക്കാൻ പോവുകയാണെന്ന വാർത്തകൾ പ്രചരിച്ചത്.

പൊതുവെ ചെൽസിയുടെ എല്ലാ മത്സരങ്ങൾക്കും ഗാലറിയിൽ എത്താറുള്ള അബ്രമോവിച്ചിന്റെ അഭാവം ചെൽസി വിൽക്കാൻ പോവുകയാണെന്ന വാർത്തകളിൽ വരെ എത്തിയിരുന്നു. എന്നാൽ അബ്രമോവിച്ച് ചെൽസിയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാറുണ്ടെന്നും ചെൽസിയെ വിൽക്കാൻ അബ്രമോവിച്ചിന് ഒരു പദ്ധതിയും ഇല്ലെന്നും ചെൽസി ചെയർമാൻ പറഞ്ഞു. ഇംഗ്ലണ്ടിൽ വിസ നിഷേധിച്ചതിനെ തുടർന്ന് അബ്രമോവിച് ഇസ്രായേൽ പൗരത്വം സ്വീകരിച്ചിരുന്നു.

Advertisement