പരിക്ക് മാറിയില്ല, അബ്രഹാം വെസ്റ്റ് ഹാമിനെതിരെ കളിക്കില്ല

- Advertisement -

ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇടയിൽ പരിക്കേറ്റ ചെൽസി സ്‌ട്രൈക്കർ റ്റാമി അബ്രഹാം നാളെ വെസ്റ്റ് ഹാമിന് എതിരെ കളിക്കില്ല. ഇടുപ്പിന് പരിക്കുള്ള താരം കളിക്കില്ല എന്ന് ചെൽസി പരിശീലകൻ ഫ്രാങ്ക് ലംപാർഡ് സ്ഥിതീകരിച്ചു. വലൻസിയക് എതിരായ മത്സരത്തിൽ ആദ്യ പകുതിയിലാണ് താരത്തിന് പരിക്ക് പറ്റിയത്.

അബ്രഹാമിന്റെ അഭാവത്തിൽ മിച്ചി ബാത്ശുവായി ആദ്യ ഇലവനിൽ ഇടം നേടിയേക്കും. ഈ സീസണിൽ ഇതുവരെ 10 ലീഗ് ഗോളുകൾ നേടിയ താരം ചെൽസി ആക്രമണത്തിന്റെ പ്രധാന ഘടകമാണ്. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ തോൽവിക്ക് ശേഷം ജയം ലക്ഷ്യമിടുന്ന ചെൽസിക്ക് നാളത്തെ മത്സരം നിർണായകമാണ്.

Advertisement