ബാഴ്സക്ക് തിരിച്ചടി,ഡെംബലെ മാസങ്ങളോളം പുറത്തിരിക്കേണ്ടി വരും

- Advertisement -

ബാഴ്സലോണ വിങർ ഒസ്മാൻ ഡെംബലെ വീണ്ടും പരിക്കേറ്റ് മാസങ്ങളോളം പുറത്ത് ഇരിക്കേണ്ടി വരുമെന്ന് ഉറപ്പായി. ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് എതിരായ മത്സരത്തിന് ഇടയിൽ പരിക്കേറ്റ താരം 10 ആഴ്ച്ച കളത്തിന് പുറത്ത് ഇരിക്കേണ്ടി വരുമെന്ന വാർത്ത ബാഴ്സലോണ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

2017 ൽ ബാഴ്സയിൽ എത്തിയ ഫ്രഞ്ച് താരത്തിന് ഇടക്കിടെ വരുന്ന പരിക്കുകൾ കാരണം കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല. ഇത്തവണ തുടയിൽ ആണ് താരത്തിന് പരിക്ക് പറ്റിയത്. അത്ലറ്റികോ മാഡ്രിഡിന് എതിരെ മറ്റന്നാൾ നടക്കുന്ന മത്സരം, എൽ ക്ലാസിക്കോ അടക്കമുള്ള മത്സരങ്ങൾ താരത്തിന് നഷ്ടമാകും. എങ്കിലും ഫെബ്രുവരിയിൽ പരിക്ക് മാറി തിരിച്ചെത്തിയാൽ ചാമ്പ്യൻസ് ലീഗ് നോകൗട്ട് പോരാട്ടങ്ങൾ ഡെംബെലെക്ക് കളിക്കാനാകും.

Advertisement