ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടത്തിയ കൊറോണ ടെസ്റ്റിൽ ഇതുവരെ ഇല്ലാത്ത അത്ര പോസിറ്റീവ് കേസുകൾ. കഴിഞ്ഞ ദിവസം നടത്തിയ കൊറോണ പരിശോധനയിൽ 40 പേരാണ് പോസിറ്റീവ് ആയിരിക്കുന്നത്. പ്രീമിയർ ലീഗിൽ ഇത് ആദ്യമായാണ് ഇത്രയും കേസുകൾ വരുന്നത്. 18 ആയിരുന്നു ഇതുവരെ ഉള്ള ഏറ്റവും കൂടിയ കൊറോണ കേസുകൾ. ബ്രിട്ടണിൽ ആകെ കൊറോണ വ്യാപിക്കുന്ന സമയത്ത് പ്രീമിയർ ലീഗിലും ഇത്ര കേസുകൾ വരുന്നത് ആശങ്ക നൽകുന്നുണ്ട്.
അവസാന റൗണ്ട് മത്സരങ്ങൾക്ക് ശേഷം താരങ്ങളും ഒഫീഷ്യൽസും സ്റ്റാഫുകളുമായി 2295 പേർക്കാണ് കൊറോണ പരിശോധന പൂർത്തിയാക്കിയത്. ഇതിൽ ആണ് 40 പോസിറ്റീവ് കേസുകൾ വന്നത്. കൊറോണ പ്രോട്ടോക്കോളുകൾ ശക്തമാക്കി രോഗം നിയന്ത്രിക്കാൻ ആണ് ഇപ്പോൾ ലീഗ് അധികൃതർ ശ്രമിക്കുന്നത്.