അലേന ഇനി ഗറ്റെഫയിൽ പോകും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ യുവതാരം കാർലെസ് അലേന ഗെറ്റഫയിൽ ലോണിൽ പോകും. താരത്തെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലോണടിസ്ഥാനത്തിൽ ഗെറ്റഫെ സൈൻ ചെയ്തിരിക്കുകയാണ്. ബാഴ്സലോണയിൽ അവസരം ഇല്ലാത്തത് ആണ് താരം ലോണിൽ പോകാൻ കാരണം. താരത്തിന്റെ വേതനം മുഴുവനായി ഗെറ്റഫെ വഹിക്കും. പക്ഷെ താരത്തെ ലോണിന് അവസാനം വാങ്ങാൻ ഒരു ഓപ്ഷൻ ബാഴ്സ നൽകുന്നില്ല.

കഴിഞ്ഞ സീസൺ ജനുവരിയിൽ അലേന റയൽ ബെറ്റിസിൽ ഇതുപോലെ ലോണിൽ പോയിരുന്നു. ബാഴ്സലോണയുടെ അണ്ടർ 8 ടീം മുതൽ ക്ലബിനൊപ്പം ഉള്ള താരമാണ് അലേന. ബാഴ്സലോണ സീനിയർ ടീമിനു വേണ്ടി ഇതുവരെ നാൽപ്പതോളം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. 3 ഗോളുകളും നേടിയിട്ടുണ്ട്.