“നാലു കളി ജയിച്ചാൽ കപ്പ് ആൻഫീൽഡിൽ എത്തും” – സലാ

- Advertisement -

പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന് സ്വന്തമാകാൻ നാലു മത്സരങ്ങൾ വിജയിച്ചാൽ മതി എന്ന് മൊഹമ്മദ് സലാ പറഞ്ഞു. ഇന്നലെ ചെൽസിയെ തോൽപ്പിച്ചതോടെ 85 പോയന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് ലിവർപൂൾ. മാഞ്ചസ്റ്റർ സിറ്റിയേക്കാൾ രണ്ടു പോയന്റ് ലിവർപൂളിന് അധികം ഉണ്ട്. എന്നാൽ സിറ്റി ഒരു മത്സരം കുറവ് മാത്രമെ കളിച്ചിട്ടുള്ളൂ. എന്നാൽ ലിവർപൂൾ ശേഷിക്കുന്ന നാലു മത്സരങ്ങളും വിജയിച്ചാൽ കപ്പ് ആൻഫീൽഡിൽ എത്തും എന്ന് സലാ പറയുന്നു.

സിറ്റി അടുത്ത അഞ്ചു മത്സരങ്ങളിൽ പോയന്റ് നഷ്ടപ്പെടുത്തും എന്ന് തന്നെയാണ് സലാ കരുതുന്നത്. മാഞ്ചസ്റ്റർ സിറ്റിക്ക് ടോട്ടൻഹാം, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ വലിയ രണ്ട് എതിരാളികളെ നേരിടാനും ഉണ്ട്. ലിവർപൂളിനാകട്ടെ എളുപ്പമുള്ള ഫിക്സ്ചറുകൾ ആണ് മുന്നിൽ. ഹഡേഴ് ഫീൽഡും കാർഡിഫും ആണ് ലിവർപൂളിന്റെ അടുത്ത എതിരാളികൾ.

പ്രീമിയർ ലീഗ് ആണ് തനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് എന്ന് സലാ പറഞ്ഞു. സിറ്റിയുടെ മത്സരങ്ങൾ കാണാറുണ്ട്. എന്നാൽ മാത്രമെ ഒരോ മത്സരത്തിനും കൂടുതൽ ആവേശത്തോടെ ഒരുങ്ങാൻ പറ്റു എന്നും സലാ പറഞ്ഞു. പ്രീമിയർ ലീഗ് ആരംഭിച്ചത് മുതൽ ലീഗ് കിരീടം നേടാൻ കഴിയാത്ത ടീമാണ് ലിവർപൂൾ.

Advertisement