റിഷഭ് പന്തിന് തിരിച്ചടിയായത് ഏകദിനത്തിലെ മോശം ഫോം

- Advertisement -

ഇംഗ്ലണ്ടിലും വെയ്ൽസിലും നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ യുവതാരം റിഷഭ് പന്തിന് സ്ഥാനമില്ല. ഏകദിനത്തിലെ മോശം പ്രകടനവും സമ്മർദ ഘട്ടങ്ങളിൽ ബാറ്റ് കളിക്കാനുള്ള ദിനേശ് കാർത്തിക്കിന്റെ കഴിവുമാണ് റിഷഭ് പന്തിന് ലോകകപ്പ് ടീമിൽ നിന്ന് പുറത്തേക്കുള്ള വഴി തെളിയിച്ചത്. വിൻഡീസിനെതിരെ അഞ്ചു ഏകദിന മത്സരങ്ങൾ കളിച്ച റിഷഭ് പന്ത് വെറും 93 റൺസ് മാത്രമാണ് എടുത്തത്. ആവറേജ് ആവട്ടെ വെറും 23.25 മാത്രമാവുമായിരുന്നു. ഇതെല്ലാമാണ് റിഷഭ് പന്തിനു ഇന്ത്യൻ ലോകകപ്പ് ടീമിൽ നിന്ന് പുറത്തേക്കുള്ള വഴി തെളിയിച്ചത്.

അതെ സമയം റിഷഭ് പന്തിനു പകരക്കാരനായി വന്ന ദിനേശ് കാർത്തിക് ആവട്ടെ ഏകദിനങ്ങളിൽ അവസരം കിട്ടിയ സന്നർഭങ്ങളിൽ എല്ലാം മികച്ച പ്രകടനം പുറത്തെടുകയും ചെയ്തിരുന്നു. ടീമിനെ പ്രഖ്യാപിച്ച സമയത്ത് സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ പ്രസാദ് ദിനേശ് കാർത്തിക്കിനെ ടീമിൽ ഉൾപ്പെടുത്തിയത് ധോണിക്ക് പകരക്കാരനായിട്ടാണെന്നും പറഞ്ഞു. ധോണിക്ക് കളിയ്ക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ മാത്രമേ ദിനേശ് കാർത്തികിന് ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കു എന്ന് ഇതോടെ വ്യക്തമായി. സമ്മർദ്ദ ഘട്ടങ്ങളിൽ കളിക്കാനുള്ള ദിനേശ് കാർത്തിക്കിന്റെ കഴിവും താരത്തിന് തുണയായതായി പ്രസാദ് പറഞ്ഞു.

Advertisement