ഓരോ ആഴ്സണൽ വിജയത്തിനും 3000 വൃക്ഷതൈകൾ നടും, ക്യാമ്പയിനുമായി ഹെക്ടർ ബെല്ലറിൻ

Photo: Arsenal
- Advertisement -

പ്രകൃതിക്ക് ആയി വൺ ട്രീ പ്ലാന്റഡ് എന്ന സംഘടനയുമായി കൈകോർത്ത് സ്പാനിഷ് താരവും ആഴ്സണൽ വൈസ് ക്യാപ്റ്റനുമായ ഹെക്ടർ ബെല്ലറിൻ. സീസണിൽ ഇനിയുള്ള ആഴ്സണൽ മത്സരങ്ങളിൽ ടീമിന്റെ ഓരോ വിജയത്തിലും 3000 വീതം മരങ്ങൾ നടും എന്നു താരം അറിയിച്ചു. 102 ദിവസങ്ങൾക്ക് ശേഷം എത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ ആണ് കൊറോണ വൈറസ് ഇടവേളക്ക് ശേഷമുള്ള ആഴ്സണലിന്റെ ആദ്യ മത്സരം.

ഇനി സീസൺ അവസാനിക്കും മുമ്പ് 10 മത്സരങ്ങൾ ആണ് ആഴ്സണലിന് കളിക്കാനുള്ളത്. അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ് യോഗ്യത ലക്ഷ്യമിടുന്ന നിലവിൽ ഒമ്പതാം സ്ഥാനത്ത് ഉള്ള ആഴ്സണലിന് ഓരോ മത്സരവും ജയിക്കൽ പ്രധാനമാണ്. മുമ്പ് തന്നെ തന്റെ പ്രകൃതി സൗഹൃദ നടപടികൾ കൊണ്ട് ശ്രദ്ധേയമായ താരം ആണ് ഹെക്ടർ ബെല്ലറിൻ. ലോകത്തുള്ള എല്ലാവരെയും ബാധിക്കുന്നതിനാൽ തന്നെ പ്രകൃതിക്ക് ആയുള്ള ഈ നടപടികൾ വലിയ പ്രാധാന്യമുള്ളത് ആണെന്നും ഹെക്ടർ ബെല്ലറിൻ വ്യക്തമാക്കി.

Advertisement