ടി20 ലോകകപ്പിന്റെ കാര്യത്തിൽ പെട്ടെന്ന് തീരുമാനം എടുക്കണമെന്ന് ബി.സി.സി.ഐ

Photo: eurosport.com
- Advertisement -

ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് നടക്കേണ്ട ടി20 ലോകകപ്പിന്റെ കാര്യത്തിൽ ഐ.സി.സി ഉടൻ തീരുമാനം എടുക്കണമെന്ന് ബി.സി.സി.ഐ ട്രെഷറർ അരുൺ ധുമാൽ. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഓസ്ട്രേലിയയിൽ വെച്ച് ഈ വർഷം ടി20 ലോകകപ്പ് നടക്കാൻ സാധ്യത കുറവാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ചെയർമാൻ ഏൾ എഡിങ്‌സ് വ്യക്തമാക്കിയിരുന്നു.

ഓസ്‌ട്രേലിയൻ അധികാരികൾ ടി20 ലോകകപ്പ് നടക്കാനുള്ള സാധ്യത കുറവാണെന്ന് പറഞ്ഞതുകൊണ്ട് ഈ വിഷയത്തിൽ ഐ.സി.സി എത്രയും പെട്ടെന്ന് തീരുമാനം എടുക്കണമെന്നും അരുൺ ധുമാൽ പറഞ്ഞു. ടി20 ലോകകപ്പിന്റെ കാര്യത്തിൽ എത്രയും പെട്ടെന്ന് ഒരു തീരുമാനം എടുക്കുന്നത് ക്രിക്കറ്റ് ലോകത്തിന് ഗുണം ചെയ്യുമെന്നും ധുമാൽ പറഞ്ഞു.

ടി20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കിൽ സെപ്റ്റംബർ – ഒകോടോബർ കാലഘട്ടത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താനുള്ള ശ്രമങ്ങൾ ബി.സി.സി.ഐ നടത്തുമെന്നും അരുൺ ധുമാൽ പറഞ്ഞു. ഇന്ത്യക്ക് പുറത്ത് വെച്ച് ഐ.പി.എൽ നടത്താനുള്ള വഴികളും ബി.സി.സി.ഐ ആലോചിക്കുന്നുണ്ടെന്നും സുരക്ഷിതമായി എവിടെ മത്സരം നടത്താനാവുമോ എന്നാണ് ബി.സി.സി.ഐ നോക്കുന്നതെന്നും അരുൺ ധുമാൽ പറഞ്ഞു.

Advertisement