ചെൽസി ജേഴ്സിയിൽ 100 ഗോൾ നേട്ടം തികച്ച് ഹസാഡ്

Twitter/@ChelseaFC
- Advertisement -

ചെൽസി ജേഴ്സിയിൽ 100 ഗോൾ എന്ന നാഴികക്കല്ല്‌ പിന്നിട്ട് ബെൽജിയൻ സൂപ്പർ താരം ഹസാഡ്. ഇന്നലെ വാട്ഫോർഡിനെതിരെ ആദ്യ പകുതിയിൽ ഗോൾ നേടിയതോടെയാണ് 100 ഗോൾ എന്ന നേട്ടം ഹസാഡ് പിന്നിട്ടത്. രണ്ടാം പകുതിയിൽ രണ്ടാമത്തെ ഗോൾ കൂടി നേടി ഹസാഡ് ചെൽസിയുടെ വിജയമുറപ്പിക്കുകയും തന്റെ 101 ഗോൾ നേടുകയും ചെയ്തു. മത്സരത്തിൽ ഹസാഡ് നേടിയ ഗോളുകളുടെ പിൻബലത്തിൽ ചെൽസി വാട്ഫോർഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.

ചെൽസി പരിശീലകൻ സരിക്ക് കീഴിൽ മികച്ച ഫോമിലുള്ള ഹസാഡ് സീസണിൽ ഇതുവരെ 12 ഗോളുകൾ നേടിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ മാത്രം 10 ഗോളുകളും 9 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്. 2012ൽ ചെൽസിയിൽ ചേർന്ന ഹസാഡ് സീസണിന്റെ അവസാനത്തോടെ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും താരം ചെൽസി വിടില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. ചെൽസി ജേഴ്സിയിൽ രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ടു ലീഗ് കപ്പും ഒരു എഫ്.എ കപ്പും ഒരു യൂറോപ്പ കിരീടവും ഹസാഡ് നേടിയിട്ടുണ്ട്. ചെൽസിക്ക് വേണ്ടി 100 ഗോൾ തികക്കുന്ന പത്താമത്തെ താരമാണ് ഹസാഡ്.

Advertisement