മമ്പാടിൽ ഇന്ന് ഫൈനൽ, റോയൽ ട്രാവൽസ് കോഴിക്കോടും സബാൻ കോട്ടക്കലും ഇറങ്ങും

- Advertisement -

ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ ഫൈനൽ മത്സരം നടക്കും. കരുത്തരായ റോയൽ ട്രാവൽസ് കോഴിക്കോടും സബാൻ കോട്ടക്കലുമാണ് മമ്പാടിൽ ഇന്ന് കലാശ പോരാട്ടത്തിൽ ഇറങ്ങുന്നത്. ഇരു ടീമുകളും സീസണിലെ ആദ്യ കിരീടമാണ് ലക്ഷ്യം ഇടുന്നത്. സബാൻ കോട്ടക്കൽ എടത്തനാട്ടുകരയിൽ ഫൈനലിൽ പരാജയപ്പെട്ട് കിരീടം കൈവിട്ടിരുന്നു. റോയൽ ട്രാവൽസ് കോഴിക്കോടിന് ആവട്ടെ ഇത് സീസണിലെ ആദ്യ ഫൈനലാണ്.

സെമി ഫൈനലിൽ ജവഹർ മാവൂരിനെ തോൽപ്പിച്ചാണ് റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിൽ എത്തിയത്. ലിൻഷാ മണ്ണാർക്കാടിനെ പരാജയപ്പെടുത്തി ആയിരുന്നു സബാൻ കോട്ടക്കലിന്റെ ഫൈനൽ പ്രവേശനം.

ഇരു ടീമുകളും തമ്മിൽ ഏറ്റു മുട്ടിയ അവസാന 14 മത്സരങ്ങളിൽ ഒമ്പതും റോയൽ ട്രാവൽസ് കോഴിക്കോട് ആണ് വിജയിച്ചത്. നാലു മത്സരങ്ങളെ സബാൻ ജയിച്ചിട്ടുള്ളൂ. പക്ഷെ ആ നാലിൽ മൂന്ന് വിജയവും വന്നത് അവസാന മൂന്ന് മത്സരങ്ങളിൽ ആയിരുന്നു.

Advertisement