ശ്വാസതടസ്സം, അഗ്വേറോയെ ആശുപത്രിയിലേക്ക് മാറ്റി

Newsroom

ഇന്ന് ബാഴ്സലോണയും സെൽറ്റ വീഗോയും തമ്മിലുള്ള മത്സരത്തിന് ഇടയിൽ വെച്ച് ബാഴ്സലോണ സ്ട്രൈക്കർ അഗ്വേറോക്ക് ശ്വാസതടസ്സവും അസ്വസ്ഥതയും അനുഭവപ്പെട്ടു. താരത്തെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അഗ്വേറോയെ ഹൃദയ പരിശോധനക്ക് വിധേയനാക്കും. താരത്തിന്റെ ആരോഗ്യ നിലയിൽ ആശങ്ക വേണ്ട എന്നാണ് ഇപ്പോൾ ബാഴ്സലോണ ക്ലബ് പറഞ്ഞിരിക്കുന്നത്. താരം ബാഴ്സലോണയിലെത്തിയതിന് ശേഷമുള്ള ആദ്യ ലാലിഗ സ്റ്റാർട്ട് ആയുരുന്നു ഇത്. ആദ്യ മാസങ്ങളിൽ പരിക്ക് കാരണം അഗ്വേറോ പുറത്തായിരുന്നു‌. അഗ്വേറോ പുറത്ത് ഇരിക്കേണ്ടി വന്നാൽ ബാഴ്സലോണ കൂടുതൽ സമ്മർദ്ദത്തിലാകും.