ലിവർപൂൾ വിട്ട് ഷകീരി ഫ്രഞ്ച് ലീഗിൽ

Staff Reporter

ലിവർപൂൾ താരം ഷകീരിയെ സ്വന്തമാക്കി ഫ്രഞ്ച് ക്ലബായ ലിയോൺ. ഏകദേശം 9.5 മില്യൺ പൗണ്ട് നൽകിയാണ് താരത്തെ ലിയോൺ സ്വന്തമാക്കിയത്. 2018ലാണ് 13.5 മില്യൺ പൗണ്ട് നൽകി ലിവർപൂൾ സ്റ്റോക്ക് സിറ്റിയിൽ നിന്ന് ഷകീരിയെ സ്വന്തമാക്കുന്നത്. ചെൽസി താരം എമേഴ്സണെ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കിയതിന് പിന്നെലെയാണ് ലിയോൺ ഷകീരിയെയും സ്വന്തമാക്കിയത്.

ലിവർപൂളിന് വേണ്ടി 63 മത്സരങ്ങൾ കളിച്ച ഷകീരി 8 ഗോളുകളും ഈ കാലയളവിൽ നേടിയിട്ടുണ്ട്. ലിവർപൂളിന്റെ കൂടെ പ്രീമിയർ ലീഗ് കിരീടം, ചാമ്പ്യൻസ് ലീഗ് കിരീടം, ഫിഫ ക്ലബ് വേൾഡ് കപ്പ്, യുവേഫ സൂപ്പർ കപ്പ് കിരീടം എന്നിവയും താരം നേടിയിട്ടുണ്ട്. ലിവർപൂളിൽ ഡിയഗോ ജോട്ടയും വന്നതോടെ ഷകീരിക്ക് അവസരങ്ങൾ കുറഞ്ഞിരുന്നു.