മാക്സ് മേയറിന് പകരം കിമ്മിച്ചിന്റെ ചിത്രം, അബദ്ധം തിരുത്തി ക്രിസ്റ്റൽ പാലസ്

Jyotish

ഷാൽകെയുടെ യുവതാരം മാക്സ് മേയറിനെ പ്രീമിയർ ലീഗ് ക്ലബ്ബായ ക്രിസ്റ്റൽ പാലസാണ് സ്വന്തമാക്കിയത്. എന്നാണ് ഒഫീഷ്യൽ വെബ്‌സൈറ്റിലെ അനൗണ്സ്മെന്റിൽ പാലസിന് അബദ്ധം പിണഞ്ഞു. ജർമ്മൻ യുവതാരമായ മാക്സ് മേയറിനു പകരം വെബ്‌സൈറ്റിൽ ബയേൺ മ്യൂണിക്കിന്റെ താരം ജോഷ്വ കിമ്മിച്ചിന്റെ ചിത്രമായിരുന്നു. തങ്ങൾക്ക് പറ്റിയ അബദ്ധം മനസിലായ പ്രീമിയർ ലീഗ് ക്ലബ് പെട്ടെന്ന് തന്നെ തിരുത്തുകയും ചെയ്തു.

3 വർഷത്തെ കരാറിലാണ് റോയൽ ബ്ലൂസിനെ വിട്ട് പ്രീമിയർ ലീഗ് ടീമായ പാലസിലേക്ക് ജർമ്മൻ യുവതാരം വരുന്നത്. ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് താരം ലണ്ടൻ ക്ലബ്ബിലേക്ക് എത്തുന്നത്. 22 വയസുകാരനായ മാക്സ് മേയർ ജർമ്മനിക്കായി 4 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മധ്യനിര താരമാണ്‌ മേയർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial