“ഈ താരങ്ങൾക്ക് ഇതിനേക്കാൾ നല്ല പ്രകടനം കാഴ്ചവെക്കാനുള്ള മികവുണ്ട്” – മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ ബ്രൈറ്റണ് എതിരായ പ്രകടനം നിരാശ നൽകുന്നതാണ് എന്ന് യുണൈറ്റഡ് പരിശീലകൻ ടെൻഹാഗ്. ഇന്നലെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയം മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിട്ടിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ സ്വയം വിശ്വസിക്കുന്നില്ല എന്ന് ടെൻ ഹാഗ് പറയുന്നു.

കഴിഞ്ഞ വർഷത്തെ മോശം സീസണ് ശേഷം താരങ്ങൾക്ക് സ്വയം വിശ്വാസം നഷ്ടപ്പെടുന്നത് തനിക്ക് മനസ്സിലാക്കാൻ ആകും എന്ന് ടെൻ ഹാഗ് പറയുന്നു. പക്ഷേ അത്തരം വിശ്വാസ കുറവിന്റെ ആവശ്യമില്ല. അവർ നല്ല കളിക്കാരാണ്, അവർ നല്ല കളിക്കാർ ആണെന്ന് മുൻകാലങ്ങളിൽ പലതവണ തെളിയിച്ചിട്ടുണ്ട്. അവർക്ക് ഇനിയും അത് തെളിയിക്കാനാകും. ടെൻ ഹാഗ് പറഞ്ഞു.

ഈ ടീമിനെ മികച്ച ടീമാക്കി മാറ്റുക ഒരു പ്രോസസ് ആണ്. അതിന് നല്ല സമയം എടുക്കും. ടെൻ ഹാഗ് മത്സര ശേഷം പറഞ്ഞു.