ലീഡ്സിന്റെ യുവ ഗോൾകീപ്പർക്ക് ദീർഘകാല കരാർ

20210813 164536

ലീഡ്സ് യുണൈറ്റഡ് ഗോൾ കീപ്പർ മെസ്ലിയർ ക്ലബുമായി ഒരു പുതിയ ദീർഘകാല കരാർ ഒപ്പിട്ടതായി ക്ലബ് അറിയിച്ചു. ഫ്രഞ്ചുകാരൻ അഞ്ച് വർഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. 21-കാരൻ 2019 ലെ സമ്മറിൽ തുടക്കത്തിൽ വായ്പാടിസ്ഥാനത്തിൽ ആയിരുന്നു ലോറിയന്റിൽ നിന്ന് ലീഡ്സിൽ ചേർന്നത്. പിന്നീട് ക്ലബ്ബിൽ സ്ഥിര കരാർ ഒപ്പുവെച്ചു.

2020 ജനുവരിയിൽ ആഴ്‌സണലിനെതിരായ എഫ്‌എ കപ്പ് മത്സരത്തിൽ ആയിരുന്നു സീനിയർ അരങ്ങേറ്റം. ചാമ്പ്യൻഷിപ്പിക് 10 മത്സരങ്ങളിൽ പങ്കെടുത്ത് ലീഡ്സിന്റെ ഒപ്പം പ്രീമിയർ ലീഗിലേക്ക് പ്രമോഷൻ നേടി.

കഴിഞ്ഞ സീസണിൽ മൊത്തം 35 തവണ ടീമിനായി ഗ്ലോവ് അണിഞ്ഞു, 11 ക്ലീൻ ഷീറ്റുകൾ സൂക്ഷിക്കുകയും ലീഡ്സിനെ ഒമ്പതാം സ്ഥാനത്ത് എത്തിക്കുന്നതിൽ വലിയ പങ്കുവഹിക്കുകയും ചെയ്തു.

Previous articleഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം മാറ്റാനൊരുങ്ങി യുവേഫ
Next articleഗോവൻ യുവ ഫോർവേഡ് ബരെറ്റോ ഗോകുലം കേരള എഫ് സിയിൽ