ഗോവൻ യുവ ഫോർവേഡ് ബരെറ്റോ ഗോകുലം കേരള എഫ് സിയിൽ

കോഴിക്കോട്, ഓഗസ്റ്റ് 13: ഗോവൻ ഫോർവേഡ് ബെനസ്റ്റൺ ബാരെറ്റോയെ ഗോകുലം കേരള എഫ്‌സി സ്വന്തമാക്കി. രണ്ട് വർഷത്തെ കരാർ താരം ക്ലബിൽ ഒപ്പിട്ടു. 23-കാരനായ സ്ട്രൈക്കർ കോഴിക്കോട്ട് നടക്കുന്ന പ്രീ-സീസൺ ക്യാമ്പിൽ ചേർന്നു. കഴിഞ്ഞ വർഷം ഗോവൻ പ്രീമിയർ ലീഗിൽ ബെനസ്റ്റൺ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 11 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടാൻ താരത്തിനായിരുന്നു.

സ്പോർട്ടിംഗ് ക്ലൂബ് ഡി ഗോവയിലൂടെയാണ് കരിയർ അരംഭിച്ചത്. പിന്നീട് അദ്ദേഹം ഗോവ പ്രൊഫഷണൽ ലീഗിൽ കളിക്കുന്ന ഗാർഡിയൻ ഏഞ്ചൽ സ്പോർട്സ് എന്ന ക്ലബ്ബിലേക്ക് മാറി.

“ചാമ്പ്യൻ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. എനിക്ക് ടീമിൽ നല്ല സ്വാധീനം ചെലുത്താനും ഗോകുലം കേരള എഫ്സിയെ കിരീടം നേടാൻ സഹായിക്കാനും കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്, “കരാർ ഒപ്പിട്ട ശേഷം ബെനസ്റ്റൺ ബാരെറ്റോ പറഞ്ഞു.