യങ് യുഗം അവസാനിക്കുന്നു, സീസൺ അവസാനത്തോടെ യുണൈറ്റഡ് വിട്ടേക്കും

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആഷ്‌ലി യങ് ഈ സീസൺ അവസാനത്തോടെ ഓൾഡ് ട്രാഫോഡ് വിട്ടേക്കും. ഈ സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന താരത്തിന് യുണൈറ്റഡ് പുതിയ കരാർ നൽകിയേക്കില്ല. ഇതോടെ ജനുവരിയിൽ തന്നെ താരത്തിന് മറ്റു ക്ലബ്ബ്കളുമായി ചർച്ച ചെയ്യാൻ സാധിച്ചേക്കും.

ആരോൻ വാൻ ബിസകയുടെ വരവോടെ താരത്തിന് ഇപ്പോൾ യുണൈറ്റഡിൽ അവസരങ്ങൾ കുറവാണ്. 34 വയസുകാരനായ താരം 2011 ൽ വില്ലയിൽ നിന്നാണ് യുണൈറ്റഡിൽ എത്തുന്നത്. വിങ്ങർ ആയിരുന്ന താരം പക്ഷെ പിന്നീട് ഫുൾ ബാക്ക് പൊസിഷനിലേക് മാറുകയായിരുന്നു. 2007 മുതൽ ഇംഗ്ലണ്ട് ദേശീയ ടീമിലും അംഗമാണ് യങ്.

Advertisement