ഒതുക്കുങ്ങലിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ സീസൺ അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോട് വിജയം തുടരുന്നു. ഇന്ന് ഒതുക്കുങ്ങൽ റോയൽ കപ്പിൽ നടന്ന മത്സരത്തിൽ ശക്തരായ ജവഹർ മാവൂരിനെ ആണ് റോയൽ ട്രാവൽസ് കോഴിക്കോട് വീഴ്ത്തിയത്. ആവേശ പോരാട്ടത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ വിജയം.

നേരത്തെ പിണങ്ങോട് നടന്ന മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് എ വൈ സി ഉച്ചാരക്കടവിനെയും പരാജയപ്പെടുത്തിയിരുന്നു‌. നാളെ ഒതുക്കുങ്ങലിൽ നടക്കുന്ന മത്സരത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ നേരിടും.