മോയിസെ കീനിന്റെ ട്രാൻസ്ഫർ യുവന്റസ് പൂർത്തിയാക്കി

എവർട്ടൺ താരം മോയിസെ കീൻ യുവന്റസിൽ തിരിച്ചെത്തി. അടുത്ത രണ്ട് സീസണിലേക്ക് ലോൺ അടിസ്ഥാനത്തിലാണ് കീൻ യുവന്റസിൽ എത്തുന്നത്. 2023ൽ യുവന്റസ് താരത്തെ വാങ്ങാനുള്ള ഓപ്‌ഷനും കരാറിൽ ഉണ്ട്. 28 മില്യൺ യൂറോ നൽകിയാവും 2023ൽ കീനിനെ യുവന്റസ് സ്ഥിരം കരാറിൽ സ്വന്തമാക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരക്കാരനായാണ് കീൻ യുവന്റസിൽ തിരികെ എത്തുന്നത്.

നേരത്തെ 2019ൽ 24 മില്യൺ പൗണ്ട് നൽകിയാണ് എവർട്ടൺ കീനിനെ ടീമിൽ എത്തിച്ചത്. എന്നാൽ താരത്തിന് എവർട്ടണിൽ മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. തുടർന്ന് താരത്തെ കഴിഞ്ഞ വർഷം പി.എസ്.ജിയിലേക്ക് ലോൺ അടിസ്ഥാനത്തിൽ അയക്കുകയും ചെയ്തിരുന്നു. എവർട്ടൺണ് വേണ്ടി 39 മത്സരങ്ങൾ കളിച്ച കീൻ 4 ഗോളുകളും അവർക്ക് വേണ്ടി നേടിയിട്ടുണ്ട്.

Previous articleസിറ്റിപാസിനെ ആദ്യ റൗണ്ടിൽ വിറപ്പിച്ചു ആന്റി മറെ കീഴടങ്ങി!
Next articleരണ്ടാം റൗണ്ടിലേക്ക് മുന്നേറി ഒസാക്കയും, സബലങ്കയും, സ്വിറ്റോലീനയും, ഗോഫും അടക്കമുള്ള പ്രമുഖ താരങ്ങൾ