മാഞ്ചസ്റ്റർ സിറ്റി യുവ ഡിഫൻഡർ ലൂക് എംബറ്റെ പുതിയ കരാർ ഒപ്പുവെച്ചു

ലൂക്ക് എംബെറ്റെ മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാർ ഒപ്പിട്ടു. 2027-ലെ വേനൽക്കാലം വരെ എത്തിഹാദ് സ്റ്റേഡിയത്തിൽ തുടരുന്ന പുതിയ കരാറിൽ ആണ് 18-കാരൻ ആയ താരം ഒപ്പുവെച്ചത്. സെൻട്രൽ ഡിഫൻഡർ ആയ എംബെറ്റെ അണ്ടർ-12 ലെവൽ മുതൽ സിറ്റിയിൽ ഉണ്ട്.

എംബെറ്റെ അക്കാദമി റാങ്കുകളിലൂടെ മുന്നേറി കഴിഞ്ഞ സീസണിൽ സീനിയർ ടീമിനായി അരങ്ങേറ്റം നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ സെപ്തംബറിൽ കാരാബാവോ കപ്പ് മൂന്നാം റൗണ്ടിൽ എത്തിഹാദിൽ വെച്ച് വൈക്കോംബ് വാണ്ടറേഴ്സിനെ തോൽപ്പിച്ച മത്സരത്തിൽ 90 മിനിറ്റും താരം കളിച്ചിരുന്നു. ഇത് കൂടാതെ രണ്ട് സീനിയർ അപ്പിയറൻസ് കൂടി താരം തന്റെ പേരിലേക്ക് ചേർത്തു.