ബേൺലിയോട് തോറ്റ് വോൾവ്സ്

Burnley Celebration

പ്രീമിയർ ലീഗിൽ റെലെഗേഷൻ ഭീഷണി നേരിടുന്ന ബേൺലിയോട് തോറ്റ് വോൾവ്‌സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബേൺലിയുടെ ജയം. ആദ്യ പകുതിയിൽ നേടിയ രണ്ട്‌ ഗോളുകളാണ് ബേൺലിക്ക് തുണയായത്. ജയത്തോടെ പോയിന്റ് പട്ടികയിൽ 16ആം സ്ഥാനത്ത് എത്താനും ബേൺലിക്കായി. ഇന്നത്തെ മത്സരത്തിൽ തോറ്റ വോൾവ്‌സ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ്.

ആദ്യ പകുതിയിൽ ആഷ്‌ലി ബാൺസും ക്രിസ് വുഡും നേടിയ ഗോളുകളിലാണ് ബേൺലി മത്സരത്തിൽ മുൻപിലെത്തിയത്. എന്നാൽ മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ ഒരു ഗോൾ നേടി വോൾവ്‌സ് മത്സരത്തിന്റെ അവസാനം ആവേശകരമാക്കി. പെനാൽറ്റിയിലൂടെ ഫാബിയോ സിൽവയാണ് വോൾവ്‌സിന്റെ ഗോൾ നേടിയത്. തുടർന്ന് സമനില ഗോൾ നേടാൻ വോൾവ്‌സ് ശ്രമിച്ചെങ്കിലും ഗോൾ നേടാൻ അവർക്കായില്ല.