പോഗ്ബ കോവിഡ് പോസിറ്റീവ്, ഫ്രഞ്ച് ടീമിൽ നിന്ന് മാറി നിൽക്കും

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം പോൾ പോഗ്ബക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിതീകരിച്ചു. പോഗ്ബയുടെ ഫ്രാൻസ് ദേശീയ ടീം പരിശീലകൻ ദിദിയെ ദെശാമ്പ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം നടക്കുന്ന നേഷൻസ് ലീഗ് മത്സരത്തിനായുള്ള ടീമിൽ പോഗ്ബയുടെ അഭാവം ശ്രദ്ധയിൽ പെട്ടപ്പോഴാണ് പരിശീലകൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

യുണൈറ്റഡിൽ പോഗ്ബ പുതിയ കരാർ ഒപ്പിട്ടേക്കും എന്ന വാർത്തകൾ വരുന്നതിന് ഇടയിലാണ് താരത്തിന് കോവിഡ് വരുന്നത്. ഇതോടെ അടുത്ത സീസണിനായുള്ള താരത്തിന്റെ തയ്യാറെടുപ്പുകളെയും ഇത് ബാധിക്കും. യൂറോപ്പ ലീഗ് മത്സരങ്ങൾ കാരണം സീസൺ നീണ്ട യുണൈറ്റഡിന് പ്രീമിയർ ലീഗ് ഒരാഴ്ച്ച അധിക വിശ്രമം നൽകിയിട്ടുണ്ട് എന്നത് പോഗ്ബക്ക് ആശ്വാസമാകും. അടുത്ത മാസം 12 നാണ് പുതിയ സീസൺ ആരംഭിക്കുന്നത്.

Advertisement