ചെൽസിയിലേക്ക് വീണ്ടുമൊരു ഡിഫൻഡർ !! ഫ്രഞ്ച് താരത്തെ ടീമിലെത്തിച്ചു

- Advertisement -

ഫ്രഞ്ച് ഡിഫൻഡർ മലങ് സാർ ഇനി ഫ്രാങ്ക് ലംപാർഡിന്റെ ചെൽസിയിൽ. ഫ്രീ ട്രാൻസ്ഫറിലാണ് താരം ലണ്ടൻ ക്ലബ്ബിൽ എത്തുന്നത്. ഫ്രഞ്ച് ക്ലബ്ബ് നീസുമായുള്ള കരാർ അവസാനിച്ചതോടെയാണ് താരം ചെൽസിയിൽ ചേരുന്നത്. 21 വയസുകാരനായ താരം സെൻട്രൽ ഡിഫണ്ടറാണ്. ഈ സീസണിൽ താരം ലോണിൽ പോകും എന്നും ചെൽസി സ്ഥിതീകരിച്ചു.

ലോണിൽ പോകുന്ന താരത്തിന് ടീമിലേക്ക് അനുഭവ സമ്പത്തോടെ തിരിക്കെത്താൻ സാധിക്കും എന്നാണ് ചെൽസിയുടെ പ്രതീക്ഷ. ഫ്രാൻസ് അണ്ടർ 21 താരമാണ് സാർ. നീസിന്റെ യൂത്ത് ടീമിലൂടെ വളർന്ന താരം 2016 മുതൽ നീസ് സീനിയർ ടീമിന്റെ ഭാഗമാണ്. 21 വയസിലും നൂറിലേറെ മത്സരങ്ങളുടെ അനുഭവ സമ്പത്തുമായാണ് താരം എത്തുന്നത്. താരത്തെ ലോണിൽ സ്വന്തമാക്കാൻ വിവിധ ജർമ്മൻ ക്ലബ്ബുകൾ രംഗത്തുണ്ട്.

Advertisement