പണി തീർന്നിട്ടില്ല ! സിറ്റിക്കെതിരെ പ്രീമിയർ ലീഗും നടപടി എടുത്തേക്കും

Photo:Twitter/@Squawka
- Advertisement -

യുവേഫക്ക് പിന്നാലെ പ്രീമിയർ ലീഗും മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ നടപടി സ്വീകരിച്ചേക്കും. ഫിനാൻഷ്യൽ ഫെയർ പ്ലെ നിയമങ്ങൾ സിറ്റി ലംഘിച്ചു എന്നു തെളിഞ്ഞതോടെ സിറ്റിക്ക് എതിരെ നടപടി എടുക്കുക എന്നത് പ്രീമിയർ ലീഗിലും അനിവാര്യതയാണ്. ഇന്നലെയാണ് യുവേഫ സിറ്റിയെ അവരുടെ എല്ലാ ടൂര്ണമെന്റുകളിൽ നിന്നും 2 വർഷത്തേക്ക് വിലക്കിയത്. 30 മില്യൺ യൂറോ പിഴയും സിറ്റി അടക്കണം.

ഈ സീസണിലോ അടുത്ത സീസണിലോ സിറ്റിക്ക് പോയിന്റ് കുറക്കുക എന്നതാണ് പ്രീമിയർ ലീഗ് സ്വീകരിക്കാൻ സാധ്യതയുള്ള നടപടി. ഈ സീസണിൽ പോയിന്റ് കുറച്ചാൽ അത് സിറ്റിയെ കാര്യമായി ബാധിക്കാൻ സാധ്യത ഇല്ല. ഈ സീസണിൽ കിരീട സാധ്യത ഇല്ലാത്ത അവർക്ക് പക്ഷെ അടുത്ത സീസണിലും കിരീട പോരാട്ടത്തിൽ പിറകിൽ പോകാൻ പോയിന്റ് കുറക്കൽ നടപടി കാരണമായേക്കും.

Advertisement