പന്ത്രണ്ട് കളികൾ ഇനിയും ബാക്കി, ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കി ലിവർപൂൾ

- Advertisement -

പ്രീമിയർ ലീഗ് കിരീടം ഏതാണ്ട് ഉറപ്പാക്കിയ ലിവർപൂൾ ഫെബ്രുവരിയിൽ തന്നെ അടുത്ത സീസണിലെ ചാംപ്യൻസ് ലീഗ് യോഗ്യതയും ഉറപ്പാക്കി. തൊട്ട് താഴെ നിൽക്കുന്ന ടീമുകൾ ഇതുവരെ നാലാം സ്ഥാനം പോലും ഉറപ്പ് ഇല്ലാതെ കഷ്ടപ്പെടുമ്പോൾ ആണ് 12 കളികൾ ബാക്കി നിൽക്കേ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയത്.

സീസണിലെ ഇരുപത്തി ആറാം മത്സരത്തിൽ നോർവിച്ചിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ക്ളോപ്പിന്റെ സംഘം ഇന്ന് ജയിച്ചത്. ഇതിൽ 25 ജയവും ഒരു സമനിലയും ആണ്. ഇനി കിരീടത്തിന് അപ്പുറം അപരാജിതരായി കിരീടം നേടുക എന്നത് തന്നെയാകും ലിവർപൂളിന്റെ ലക്ഷ്യം. പ്രീമിയർ ലീഗിൽ മുൻപ് ആഴ്സണൽ മാത്രം നേടിയ ഈ നേട്ടം കൂടെ കൈവരിച്ചാൽ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും ഏകപക്ഷീയ കിരീടമാകും ഇത്തവണ അവർ നേടുക.

Advertisement