ടോട്ടൻഹാമിനു എതിരായ റൊണാൾഡോയുടെ റോക്കറ്റ് മാർച്ചിലെ പ്രീമിയർ ലീഗിലെ മികച്ച ഗോൾ

പ്രീമിയർ ലീഗിൽ മാർച്ചിലെ മികച്ച ഗോൾ ആയി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ടോട്ടൻഹാമിനു എതിരായ മിന്നും ഗോൾ തിരഞ്ഞെടുത്തു. റൊണാൾഡോ ഹാട്രിക് നേടിയ ഈ മത്സരത്തിൽ അദ്ദേഹം നേടിയ ആദ്യ ഗോൾ ആണ് മാർച്ചിലെ മികച്ച ഗോൾ ആയി ആരാധകർ തിരഞ്ഞെടുത്തത്.

ബോക്സിന് പുറത്ത് നിന്ന് ഫ്രഡിന്റെ പാസ് സ്വീകരിച്ച ശേഷം തന്റെ നല്ല കാലത്തെ ഓർമിക്കുന്ന വിധമുള്ള 25 യാർഡ് അകലെ നിന്നുള്ള അതുഗ്രൻ റോക്കറ്റ് ഗോൾ ആയിരുന്നു ഇത്. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള മടങ്ങി വരവിൽ മുമ്പ് സെപ്റ്റംബർ മാസത്തെ മികച്ച താരവും ആയിരുന്നു റൊണാൾഡോ.