ജയം മാത്രം ലക്ഷ്യം, ചെൽസി ഇന്ന് ബോൺമൗത്തിന് എതിരെ

Photo: Twitter/@ChelseaFC
- Advertisement -

നിർണായക മത്സരത്തിൽ ചെൽസി ഇന്ന് ബോൺമൗത്തിന് എതിരെ ഇറങ്ങും. ചെൽസിയുടെ സ്വന്തം മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഇന്ത്യൻ സമയം രാത്രി 8.30 നാണ് മത്സരം കിക്കോഫ്.

അവസാനം കളിച്ച 2 ലീഗ് മത്സരങ്ങളും തോറ്റ ചെൽസിക്ക് ഇന്നത്തെ മത്സരം നിർണായകമാണ്. നിലവിൽ നാലാം സ്ഥാനത്ത് ആണെങ്കിലും തൊട്ട് താഴെ ഉള്ള സ്പർസ്, യുണൈറ്റഡ് ടീമുകൾ പോയിന്റ് വ്യത്യാസം കുറകുന്നത് ചെൽസിക്ക് ആശങ്കയാണ്. ചെൽസിയിൽ സെൻട്രൽ ഡിഫൻഡർ ടോമോറി ഇന്നും കളിക്കാൻ സാധ്യതയില്ല. മധ്യനിരയിൽ മാറ്റം ഉണ്ടായേക്കും എന്നും ലംപാർഡ് വ്യക്തമാക്കിയിട്ടുണ്ട്. ബോൺമൗത് നിരയിൽ കഴിഞ്ഞ മത്സരങ്ങൾ കളിച്ച ടീമിൽ മാറ്റം ഉണ്ടാവില്ല.

Advertisement