ചെൽസി താരം സൂമ വെസ്റ്റ്ഹാമിൽ

Estham Zouma Chelsea

ചെൽസി പ്രതിരോധ താരം കർട്ട് സൂമ ചെൽസി പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ്ഹാമിൽ. നാല് വർഷത്തെ സ്ഥിരം കരാറിലാണ് താരത്തെ വെസ്റ്റ്ഹാം സ്വന്തമാക്കിയത്. ഏകദേശം 29.8 മില്യൺ പൗണ്ട് നൽകിയാണ് വെസ്റ്റ്ഹാം ചെൽസി താരത്തെ സ്വന്തമാക്കിയത്. കരാർ പ്രകാരം 2025 വരെ താരം വെസ്റ്റ് ഹാമിൽ തുടരും.

പുതിയ പരിശീലകനായി തോമസ് ടൂഹൽ എത്തിയതോടെ ചെൽസിയിൽ സൂമക്ക് അവസരങ്ങൾ കുറഞ്ഞിരുന്നു. തുടർന്നാണ് താരം ടീം മാറാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. ചെൽസിയുടെ കൂടെ രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ഒരു ലീഗ് കപ്പ് കിരീടവും സൂമ നേടിയിട്ടുണ്ട്.

ചെൽസിയിൽ നിന്ന് സൂമ പോയതോടെ സെവിയ്യ താരം ജുൽസ് കൗണ്ടെ ഉടൻ തന്നെ ചെൽസിയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.

Previous articleക്ലീവ്‍ലാന്‍ഡിൽ റണ്ണേഴ്സപ്പായി സാനിയ മിര്‍സയും – ക്രിസ്റ്റീന മക്ഹാലും
Next articleമലന്റെ വരവോട് കൂടി ഇംഗ്ലണ്ട് കരുത്തരായി – ഷെയിന്‍ വോൺ